jeevan news online

വാർത്തകൾ വിശദമായി

നിയമനം ആവശ്യപ്പെട്ട് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തുന്ന സമരം 28 ദിവസം പിന്നിട്ടു. സര്‍ക്കാരില്‍നിന്ന് ഉടന്‍ ഉത്തരവ് ഉണ്ടായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള രീതികളിലേയ്ക്ക് പോകുമെന്നാണ് സമരക്കാര്‍ പറയുന്നത്. അതേസമയം ഉദ്യോഗാര്‍ത്ഥികളുമായി നടത്തിയ ചര്‍ച്ചയിലെ നിര്‍ദ്ദേശങ്ങള്‍ ആഭ്യന്തരസെക്രട്ടറി ഇന്ന് സര്‍ക്കാരിന് കൈമാറും.


ഉദ്യോഗസ്ഥതല ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും, ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഉടന്‍ ഉത്തരവുണ്ടാകുമെന്നും മന്ത്രി എ കെ ബാലന്‍ ഞ്യരാഴ്ച  പറഞ്ഞിരുന്നു.
സമരക്കാര്‍ ഉന്നയിച്ച ആവശ്യങ്ങളെല്ലാം പരിഗണിക്കാമെന്നും, ചില കാര്യങ്ങളില്‍ നടപടി അന്തിമഘട്ടത്തിലാണെന്നുമാണ് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്. അതേ സമയം  ഉത്തരവുണ്ടായില്ലെങ്കില്‍ നിരാഹാര സമരമടക്കമുള്ള രീതികളിലേക്ക് പോകുമെന്നാണ് സമരക്കാര്‍ പറയുന്നത്. യൂത്ത് കോണ്‍ഗ്രസും നിരാഹാര സമരം തുടരുകയാണ്.

ചര്‍ച്ചക്ക് ശേഷവും സിപിഒ, എല്‍ജിഎസ്, അധ്യാപക റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ സമരം തുടരുകയാണ്. പിഎസ്!സി ലാസ്റ്റ് ഗ്രേഡ് സെര്‍വെന്റ് ഉദ്യോഗാര്‍ത്ഥികളുടെ സമരം . 14 ആം ദിവസത്തിലാണ് സിവില്‍ പൊലീസ് റാങ്ക് ഹോള്‍ഡേഴ്‌സിന്റെ പ്രതിഷേധം. സമരക്കാര്‍ നല്‍കിയ ഉറപ്പുകള്‍ രേഖയാക്കി ഇന്ന് തന്നെയെത്തിക്കുമെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ. മറിച്ചായാല്‍ ചൊവ്വാഴ്ച മുതല്‍ സമരം ശക്തമാക്കും.

ഇവര്‍ക്ക് പിന്തുണയുമായി യൂത്ത് കോണ്‍ഗ്രസും ഒരാഴ്ചയായി നിരാഹാര സമരത്തിലാണ്. യൂത്ത് കോണ്‍ഗ്രസ് നിരാഹാരം ഒമ്പതാം ദിവസവും തുടരുകയാണ്. ആരോഗ്യ നില വഷളായ സാഹചര്യത്തില്‍ ആശുപത്രിയിലേക്ക് മാറാന്‍ എംഎല്‍എമാരായ ഷാഫിപറമ്പിലിനോടും കെ എസ് ശബരിനാഥനോടും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും സമരം തുടരാനാണ് തീരുമാനം. 










<

JEEVAN TV NEWS

JEEVAN TV NEWS