ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കരാറുമായി ബന്ധപ്പെട്ട് കേരളം കേന്ദ്രത്തിന് അയച്ച കത്താണ് പുറത്തുവിട്ടത്. കത്തയച്ചത് സര്‍ക്കാര്‍ തലത്തില്‍ ചര്‍ച്ചയ്ക്ക് ശേഷമാണെന്നും ചെന്നിത്തല പറഞ്ഞു. ധാരണാപത്രത്തില്‍ സര്‍ക്കാര്‍ കള്ളം പൊളിഞ്ഞിരിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരുമാണ് പ്രധാനപ്രതികള്‍. എല്ലാം മറച്ചുവെയ്ക്കാനാണ് സര്‍ക്കാര്‍ ആദ്യംമുതല്‍ ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.