റാങ്ക് പട്ടികയുടെ കാലാവധി നീട്ടണമെന്ന ആവശ്യവുമായി തന്നെ കാണാനെത്തിയ പിഎസ്സി ഉദ്യോഗാര്‍ത്ഥികളോട് മോശമായി പെരുമാറിയെന്ന ആരോപണം നിഷേധിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്. താന്‍ ആരോടും മോശമായി സംസാരിച്ചിട്ടില്ലെന്നും എന്നാല്‍ അഞ്ഞൂറിന് മുകളിലാണ് റാങ്കെന്ന് തന്നോട് പറഞ്ഞ വനിതാ ഉദ്യോഗാര്‍ത്ഥിയോട് 10 വര്‍ഷം കഴിഞ്ഞാല്‍ ജോലി കിട്ടുമെന്ന് ഉറപ്പുണ്ടോയെന്ന് ചോദിച്ചതായും മന്ത്രി സമ്മതിച്ചു.