അനുവും മരിച്ച പെണ്‍കുട്ടിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധത്തില്‍ നിന്നും പിന്മാറിയ പെണ്‍കുട്ടിയെ കൊലപ്പെടുത്തുമെന്നാണ് അനു കത്തില്‍ എഴുതിയിരിക്കുന്നത്. അനു താമസിച്ചിരുന്ന രാജകുമാരിയിലെ വാടകവീട്ടില്‍ നിന്നുമാണ് പോലീസിന് കത്ത് ലഭിച്ചത്. കൊല നടത്തി ജീവനൊടുക്കുമെന്നും അനു കത്തില്‍ എഴുതിയിട്ടുണ്ട്. കഴിഞ്ഞദിവസമാണ് ബൈസണ്‍വാലി സ്വദേശിനിയായ രേഷ്മയെ പള്ളിവാസല്‍ പവര്‍ഹൗസിനടുത്ത് കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂര്‍ച്ചയേറിയ ആയുധംകൊണ്ട് നെഞ്ചിലേറ്റ കുത്താണ് മരണകാരണം. സംഭവദിവസം വൈകുന്നേരം രേഷ്മയെ അനു സ്കൂളില്‍നിന്നും വിളിച്ചുകൊണ്ട് പോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു. അതേസമയം ഒളിവിലുള്ള അനുവിനെ പിടികൂടാന്‍ ഇനിയും പൊലീസിനായിട്ടില്ല. കൊല്ലപ്പെട്ട രേഷ്മയുടെ ചെറിയച്ഛന് കൂടിയായ അനുവിനായി പൊലീസ് കേരളത്തിലും തമിഴ്നാട്ടിലും അന്വേഷണം തുടരുകയാണ്.