ഉദ്യോഗസ്ഥരെ ബലിയാടാക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്ന്. തന്റെ മുന്‍ െ്രെപവറ്റ് സെക്രട്ടറി എന്‍.പ്രശാന്തിന് ഇതില്‍ ഉത്തരവാദിത്വമുണ്ടെങ്കില്‍ പ്രശാന്ത് അനുഭവിക്കട്ടെയെന്നും ചെന്നിത്തല പറഞ്ഞു.
രേഖകള്‍ പ്രതിപക്ഷനേതാവിന് ലഭിച്ചതില്‍ ദുരൂഹതയുണ്ടെന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് ഉണര്‍ന്നിരിക്കുന്ന പ്രതിപക്ഷത്തിന് എല്ലാ രേഖകളും ലഭിക്കുമെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.
ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ പലതും മൂടിവയ്ക്കുന്നുവെന്നും വസ്തുത മുഖ്യമന്ത്രി മറച്ചുപിടിക്കുന്നുവെന്നും ചെന്നിത്തല ആരോപിച്ചു. തന്റെ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരിന് മറുപടിയില്ല. അമേരിക്കയില്‍ വെച്ച് മേഴ്സിക്കുട്ടിയമ്മ ചര്‍ച്ച നടത്തിയെന്നതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു.
കള്ളം കയ്യോടെ പിടിച്ചപ്പോള്‍ ജയരാജന്റെ സമനില തെറ്റിയെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു
ദുരൂഹതയൊന്നും മുഖ്യമന്ത്രി ആരോപിക്കേണ്ട. സര്‍ക്കാര്‍ ഒളിപ്പിക്കാന്‍ ശ്രമിക്കുന്ന രേഖകള്‍ പുറത്ത് കൊണ്ടുവരും. ജയരാജന്റെ ബന്ധുനിയമനരേഖ താനാണ് പുറത്ത് വിട്ടതെന്നും ചെന്നിത്തല പറഞ്ഞു.