jeevan news online

വാർത്തകൾ വിശദമായി

ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ എടികെ മോഹന്‍ ബഗാന് തകര്‍പ്പന്‍ജയം. ഈസ്റ്റ് ബംഗാള്‍ എഫ്‌സിയെ ഒന്നിനെതിരെ മൂന്ന് ഗോളിനാണ് മോഹന്‍ ബഗാന്‍ തോല്‍പ്പിച്ചത്.


തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച എടികെ പതിനഞ്ചാം മിനിറ്റില്‍ മുന്നിലെത്തി. ടിരിയുടെ പാസില്‍ നിന്നായിരുന്നു റോയ് കൃഷ്ണയുടെ ഗോള്‍. എന്നാല്‍ ആദ്യ ഗോളിന് വഴിയൊരുക്കിയ ടിരി തന്നെ കുറച്ചു കഴിഞ്ഞപ്പോള്‍ വില്ലനായി. രാജു ഗെയ്ക്‌വാദ് എടുത്ത ത്രോ ബോള്‍ ടിരിയുടെ കാലില്‍ തട്ടി ബഗാന്റെ വലയില്‍ കയറി. സമനില ഗോളിന്റെ ആശ്വാസത്തില്‍ ഈസ്റ്റ് ബംഗാള്‍ പൊരുതി നോക്കിയെങ്കിലും ബഗാന്‍ പ്രതിരോധം വഴങ്ങിയില്ല. രണ്ടാം പകുതിയുടെ തുടക്കത്തിലും ഇരു ടീമുകളും ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും 72ആം മിനിറ്റില്‍ റോയ് കൃഷ്ണയുടെ പാസില്‍നിന്ന് ഡേവിഡ് വില്യംസ് എടികെയെ മുന്നിലെത്തിച്ചു. കളിതീരാന്‍ ഒറു മിനിറ്റ് ശേഷിക്കെ റോയ് കൃഷ്ണയുടെ പാസില്‍നിന്ന് ജാവിയര്‍ ഹെര്‍ണാണ്ടസ് എടികെയുടെ വിജയമുറപ്പിച്ച മൂന്നാം ഗോളും നേടി. ജയത്തോടെ 18 കളികളില്‍ 39 പോയിന്റുമായി എടികെ ഒന്നാം സ്ഥാനം ഭദ്രമാക്കിയപ്പോള്‍ 18 കളികളില്‍ 17 പോയന്റുമായി ഈസ്റ്റ് ബംഗാള്‍ ഒമ്പതാംസ്ഥാനത്ത് തുടരുന്നു. 

 










<

JEEVAN TV NEWS

JEEVAN TV NEWS