jeevan news online

വാർത്തകൾ വിശദമായി

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാചാമ്പ്യനെ ഇന്നറിയാം. ഫൈനലില്‍ മുന്‍ചാമ്പ്യനും മൂന്നാം സീഡുമായ ജപ്പാന്‍താരം നവോമി ഒസാക്ക അമേരിക്കന്‍താരം ജെന്നിഫര്‍ ബ്രാഡിയെ നേരിടും.


ഇരുപത്തിനാലാം കിരീടം ലക്ഷ്യമിട്ടെത്തിയ സെറീന വില്യംസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജപ്പാന്‍ താരമായ ഒസാക്കയുടെ മുന്നേറ്റം. സ്‌കോര്‍ 6-3, 6-4. ഗ്രാന്റ്സ്ലാം ഫൈനലില്‍ ഒരിക്കലും തോല്‍വി അറിഞ്ഞിട്ടില്ലാത്ത ഒസാക്ക തുടര്‍ച്ചയായ ഇരുപതാം ജയത്തോടെയാണ് ഫൈനലില്‍ എത്തിയത്. ജെന്നിഫര്‍ ബ്രാഡി ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് ചെക് താരം കരോലിന മുച്ചോവയെ തോല്‍പ്പിച്ചാണ് കിരീടപ്പോരാട്ടത്തിന് അര്‍ഹതനേടിയത്. സ്‌കോര്‍ 6-4, 3-6, 6-4. ബ്രാഡിയുടെ ആദ്യ ഗ്രാന്‍സ്ലാം ഫൈനലാണിത്. കഴിഞ്ഞ വര്‍ഷത്തെ യു എസ് ഓപ്പണ്‍ സെമിയില്‍ ഒസാക്കയും ബ്രാഡിയും ഏറ്റുമുട്ടിയപ്പോള്‍ ജപ്പാന്‍ താരത്തിനായിരുന്നു ജയം.

 










<

JEEVAN TV NEWS

JEEVAN TV NEWS