സര്‍ക്കാരിനെതിരേ നടക്കുന്ന പിഎസ്സി ഉദ്യോഗാര്‍ഥികളുടെ സമരം എല്‍ഡിഎഫിന് തിരിച്ചടിയുണ്ടാക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നണികളുടെ സ്ഥാനാര്‍ഥി നിര്‍ണയം കഴിഞ്ഞ് എസ്എന്‍ഡിപി യോഗം നിലപാട് പ്രഖ്യാപിക്കും. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സാമൂഹ്യനീതി പാലിച്ചോ എന്നതു കൂടി നോക്കിയ ശേഷമാകും നിലപാട് പ്രഖ്യാപനം. മാധ്യമങ്ങള്‍ എന്തൊക്കെ പ്രചരണം നടത്തിയിട്ടും ജനക്ഷേമ പദ്ധതികളിലൂടെയാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറ്റം നടത്തിയത്. ദുരിത കാലത്ത് സര്‍ക്കാര്‍ മികച്ച പ്രവര്‍ത്തനം കാഴ്ച്ചവച്ചു. ഇതാണ് വോട്ടായി മാറിയതെന്നും അദ്ദേഹം പറഞ്ഞു.
മതനേതാക്കളെ കാണണ്ട എന്നു തീരുമാനിച്ച യുഡിഎഫ് ഇപ്പോള്‍ മതമേലധ്യക്ഷന്മാരെ കണ്ടു നടക്കുകയാണ്. വിശ്വാസികളെ ഒഴിവാക്കി മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന സിപിഎം നേതാവ് എം.വി ഗോവിന്ദന്റെ നിലപാട് സത്യമാണ്. വിശ്വാസികളെ മാറ്റിനിര്‍ത്തി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വളരാന്‍ പോകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.