jeevan news online

വാർത്തകൾ വിശദമായി

ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തിന് തുടക്കമായി.


ആറ്റുകാല്‍ പൊങ്കാല ഉല്‍സവത്തിന് തുടക്കമായി. ഇത്തവണ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് ക്ഷേത്രത്തിലെ എല്ലാ ചടങ്ങുകളും. ഈമാസം 27 ശനിയാഴ്ചയാണ് പൊങ്കാല. ഇത്തവണ പണ്ടാരഅടുപ്പില്‍ മാത്രമായി പൊങ്കാല പരിമിതപ്പെടുത്തിയിട്ടുണ്ട്. ആചാരപരമായ മറ്റ് ചടങ്ങുകളും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തും. ഭക്തരോട് വീടുകളില്‍ പൊങ്കാലയിട്ട്  നിവേദിക്കാനാണ് ക്ഷേത്രം ട്രസ്റ്റിന്റെ നിര്‍ദ്ദേശം. പൊതുഇടങ്ങളിലും ക്ഷേത്രമൈതാനത്തും പൊങ്കാല  ഉണ്ടാകില്ല. കുത്തിയോട്ടവ്രതവും ഇത്തവണ ഒഴിവാക്കി.

 










<

JEEVAN TV NEWS

JEEVAN TV NEWS