സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ ഐസക് തോമസ് കൊട്ടുകാപ്പള്ളി അന്തരിച്ചു. ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. കുട്ടിസ്രാങ്ക്, സ്വം അടക്കം നിരവധി ചിത്രങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുണ്ട്. എസ്തപ്പാനിലൂടെയാണ് പശ്ചാത്തല സംഗീതരംഗത്തേക്കെത്തിയത്. അടൂര്‍ ഗോപാലകൃഷ്ണന്, ടി.വി.ചന്ദ്രന്, ഷാജി.എന്‍.കരുണ്‍, ജാനകി വിശ്വനാഥന് തുടങ്ങിയ പ്രഗത്ഭരുടെ ചിത്രങ്ങളില്‍ സംഗീതസംവിധാനം നിര്‍വഹിച്ചു. ഭവം, മാര്‍ഗം, സഞ്ചാരം, ഒരിടം എന്നീ ചിത്രങ്ങളിലൂടെ തുടര്‍ച്ചയായി മൂന്നുവര്‍ഷം മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്.