jeevan news online

വാർത്തകൾ വിശദമായി

രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുള്‍പ്പടെ മത്സര ചിത്രങ്ങള്‍. വന്‍ ജനത്തിരക്കാണ് ചുരുളിയുടെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്. മണ്‍മറഞ്ഞ സിനിമാപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ചിത്രപ്രദര്‍ശനങ്ങളും പ്രമുഖര്‍ പങ്കെടുത്ത ഓപ്പണ്‍ഫോറവും നടന്നു


രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാം ദിനം കയ്യടക്കി ചുരുളിയുള്‍പ്പടെ മത്സര ചിത്രങ്ങള്‍. വന്‍ ജനത്തിരക്കാണ് ചുരുളിയുടെ പ്രദര്‍ശനത്തിന് അനുഭവപ്പെട്ടത്. മണ്‍മറഞ്ഞ സിനിമാപ്രവര്‍ത്തകരോടുള്ള ആദരസൂചകമായി ചിത്രപ്രദര്‍ശനങ്ങളും പ്രമുഖര്‍ പങ്കെടുത്ത ഓപ്പണ്‍ഫോറവും നടന്നു.

പ്രേക്ഷകര്‍ ആകാംഷാപൂര്‍വം കാത്തിരുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായിരുന്നു ചുരുളി. മനസ്സിന്റെ അടിസ്ഥാന ചേതനകലളാല്‍ ചുഴലുന്ന മനുഷ്യന്റെ കഥയാണ് ചുരുളി. മോഹിത് പ്രിദര്‍ശി സംവിധാനം  ചെയ്ത ഹിന്ദി ചിത്രം കൊസയും നിറഞ്ഞ സദസുകളില്‍ പ്രദര്‍ശിപ്പിച്ചു. അസര്‍ബൈജാനിയന്‍ ചിത്രം ബിലേസുവര്‍, വിയറ്റ്‌നാമീസ് ചിത്രം റോം, ബ്രസീലിയന്‍ ചിത്രം മെമ്മറി ഹൗസ്, മെക്‌സിക്കന്‍ ചിത്രം ബേര്‍ഡ് വാച്ചിങ് തുടങ്ങിയവയാണ് രണ്ടാം ദിനം പ്രദര്‍ശനത്തിനെത്തിയ മത്സര ചിത്രങ്ങള്‍. റോം മികച്ച പ്രേക്ഷക പ്രതികരണം നേടി. അന്തരിച്ച സംവിധയകാന്‍ കിം കി ഡുക്കിന്റെ ആദരസൂചകമായി സ്പ്രിംഗ്, സമ്മര്‍, ഫാള്‍, വിന്റര്‍... ആന്‍ഡ് സ്പ്രിംഗ്,  എന്ന ചിത്രം പ്രദര്‍ശിപ്പിച്ചു. നിറഞ്ഞ സദസിലായിരുന്നു ചിത്രത്തിന്റെ പ്രദര്‍ശനം.  നടന്‍ ഇര്‍ഫാന്‍ ഖാന് ആദരം അര്‍പ്പിക്കുന്ന ഖിസ്സ: ദി ടെയ്ല്‍ ഓഫ് എ ലോണ്‍ലി ഗോസ്‌റ് , ഷാനവാസ് നരണിപ്പുഴയുടെ കരി എന്നീ ചിത്രങ്ങള്‍ക്കൊപ്പം ഇന്ത്യയുടെ ഓസ്‌കാര്‍ ജേതാവായ വസ്ത്രാലങ്കാരക ഭാനു അതയ്യക്ക് ആദരമായി നാഗ്രികിക് എന്നീ ചിത്രങ്ങളും രണ്ടാം ദിനത്തില്‍ പ്രേക്ഷകരുടെ മനം നിറച്ചു. ഗിരീഷ് കാസറവള്ളിയുടെ ഇല്ലിലാരെ അല്ലിഗ ഹോഗല്ലാരെ എന്ന ചിത്രവും കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS