jeevan news online

വാർത്തകൾ വിശദമായി

ലോകത്ത് കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. നാല് ലക്ഷത്തിനടുത്ത് പുതിയകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.


ലോകത്ത് കോവിഡ്ബാധിതരുടെ എണ്ണം 11കോടി 8 ലക്ഷത്തി 18,287ആയി. 24.51 കോടിപേരാണ് വൈറസ് ബാധയെത്തുടര്‍ന്ന് മരിച്ചത്. എട്ട്‌കോടി അമ്പത്തിയേഴ് ലക്ഷംപേര്‍ രോഗമുക്തിനേടി. ബ്രസീലില്‍ സ്ഥിതി അതീവഗുരുതരമായി തുടരുകയാണ്. രാജ്യത്ത് രോഗബാധിതരുടെ എണ്ണം ഒരുകോടി കടന്നു. അരലക്ഷത്തിലധികം പുതിയകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2.43 ലക്ഷംപേര്‍ മരിച്ചു. എണ്‍പത്തിയൊമ്പത് ലക്ഷംപേര്‍ സുഖം പ്രാപിച്ചു. ലോകത്ത് രോഗബാധിതരുടെ എണ്ണത്തില്‍ അമേരിക്കയും ഇന്ത്യയും മാത്രമാണ് ബ്രസീലിന് മുന്നിലുള്ളത്. അമേരിക്കയില്‍ ഇതുവരെ രണ്ട് കോടി എണ്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. മരണസംഖ്യ അഞ്ച് ലക്ഷം പിന്നിട്ടു. ഒരു കോടി എണ്‍പത്തിയാറ് ലക്ഷംപേര്‍ രോഗമുക്തി നേടി. റഷ്യയിലും ബ്രിട്ടനിലും രോഗവ്യാപനം രൂക്ഷമാണ്. റഷ്യയില്‍ 41 ലക്ഷം പേര്‍ക്കും, ബ്രിട്ടനില്‍ 40 ലക്ഷം പേര്‍ക്കുമാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.

 










<

JEEVAN TV NEWS

JEEVAN TV NEWS