jeevan news online

വാർത്തകൾ വിശദമായി

ഇന്ധനവില സര്‍വകാലറെക്കോര്‍ഡും ഭേദിച്ച് മുന്നേറുകയാണ്. പെട്രോള്‍ ലിറ്ററിന് 31 പൈസയും, ഡീസലിന് 34 പൈസയുമാണ് ഇന്ന് കൂട്ടിയത്‌


തുടര്‍ച്ചയായ പന്ത്രണ്ടാംദിവസമാണ് ഇന്ധനവില വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 92 രൂപ 7 പൈസയും, ഡീസലിന് 86 രൂപ 60 പൈസയുമായി. കൊച്ചിയില്‍ ഒരുലിറ്റര്‍ പെട്രോളിന് 90 രൂപ 36 പൈസയും, ഡീസലിന് 85 രൂപ 5 പൈസയും നല്‍കണം 10 ദിവസത്തിനിടെ പെട്രോളിന് 2രൂപ 90പൈസയും, ഡീസലിന് 3 രൂപ 31 പൈസയുമാണ് കൂട്ടിയത്. കുതിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരുംദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാദ്ധ്യത. അതേസമയം രാജസ്ഥാന് പിന്നാലെ മദ്ധ്യപ്രദേശിലും പെട്രോള്‍വില 100 രൂപ കടന്നു. ഇവിടങ്ങളില്‍ സംസ്ഥാന വില്പന നികുതി താരതമ്യേന കൂടുതലായതാണ് കാരണം. രാജസ്ഥാനിലെ ശ്രീഗംഗാനഗറില്‍ പെട്രോളിന് 100 രൂപ 13 പൈസയും മദ്ധ്യപ്രദേശിലെ അനുപ്പൂരില്‍ 100 രൂപ 25 പൈസയുമായി

 










<

JEEVAN TV NEWS

JEEVAN TV NEWS