jeevan news online

വാർത്തകൾ വിശദമായി

സെക്രട്ടറിയേറ്റിന് മുന്നില്‍ സമരംചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു


സെക്രട്ടറിയേറ്റിന് മുന്നില്‍ സമരംചെയ്യുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കെഎസ്‌യു നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു സെക്രട്ടറിയേറ്റിന്റെ മതില്‍ ചാടിക്കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞതോടെ തലസ്ഥാനം യുദ്ധക്കളമായി മാറി.
സെക്രട്ടറിയേറ്റിനുളളിലേക്ക് ചാടിക്കടക്കാന്‍ കെ എസ് യു പ്രവര്‍ത്തകരുടെ ശ്രമം പൊലീസ് തടഞ്ഞതിനെത്തുടര്‍ന്ന് പൊലീസിനുനേരെ പ്രവര്‍ത്തകര്‍ കസേരയും വടികളും വലിച്ചെറിഞ്ഞു. വനിതാ പൊലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തളളുമുണ്ടായി. ബാരിക്കേഡുകള്‍ തകര്‍ത്ത് മതില്‍ചാടിക്കടക്കാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. ഇതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു, ആദ്യം കന്റോണ്‍മെന്റ് ഗേറ്റിനുമുന്നില്‍ പ്രവര്‍ത്തകരെ നേരിട്ട പൊലീസ് തുടര്‍ന്ന് സെക്രട്ടറിയേറ്റിനുമുന്നിലുളളവരെയും വളഞ്ഞിട്ട് തല്ലുകയായിരുന്നു. പെണ്‍കുട്ടികള്‍ ഉള്‍പ്പടെയുളളവരെ പൊലീസ് മര്‍ദ്ദിച്ചു. കെ എസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് സ്‌നേഹയുടെ തലയ്ക്ക് പൊലീസിന്റെ ലാത്തിച്ചാര്‍ജില്‍ ഗുരുതരമായി പരിക്കേറ്റു. കെഎസ്‌യു അദ്ധ്യക്ഷന്‍ കെ.എം അഭിജിത്തിനും പരിക്കേറ്റു. 
Hold Ambiance
സംഘര്‍ഷം വര്‍ദ്ധിച്ചതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്ഥലത്തെത്തി. ഇതോടെ സെക്രട്ടറിയേറ്റിനു മുന്നില്‍ യുദ്ധസമാന സാഹചര്യമുണ്ടായി. മാധവരായര്‍ പ്രതിമയ്ക്ക് മുന്നില്‍ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിനടുത്താണ് സംഘര്‍ഷമുണ്ടായത്. ലാത്തിചാര്‍ജ്ജില്‍ പ്രതിഷേധിച്ച് 140 നിയോജകമണ്ഡലങ്ങളിലും പ്രതിഷേധത്തിന് കെഎസ്‌യു പ്രവര്‍ത്തകരോട് അദ്ധ്യക്ഷന്‍ കെ.എം അഭിജിത്ത് ആഹ്വാനം ചെയ്തു. സെക്രട്ടറിയേറ്റിനുമുന്നിലെ റോഡ് പ്രവര്‍ത്തകര്‍ ഉപരോധിക്കുകയാണ്. നെയിംബോര്‍ഡില്ലാത്ത പൊലീസുകാര്‍ കല്ലുപയോഗിച്ച് പ്രവര്‍ത്തകരെ ആക്രമിച്ചെന്ന് ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. പുരുഷപൊലീസ് അസഭ്യം പറഞ്ഞെന്ന് വനിതാ പ്രവര്‍ത്തകരും പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS