മെഹ്ദി തരാമി, മൂസ മറെഗ എന്നിവരാണ് പോര്‍ട്ടോയ്ക്കുവേണ്ടി ഗോള്‍ കണ്ടെത്തിയത്. കളിക്ക് ചൂടുപിടിക്കും മുമ്പ് രണ്ടാം മിനിറ്റില്‍ തന്നെ പോര്‍ട്ടോ, തരാമിയിലൂടെ മുമ്പിലെത്തി. രണ്ടാംപകുതിയുടെ ആരംഭത്തിലായിരുന്നു പോര്‍ട്ടോയുടെ രണ്ടാംഗോള്‍. ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോള്‍ നേടുന്നതില്‍ പരാജയപ്പെട്ട മത്സരത്തില്‍ 82ആം മിനിറ്റിലാണ് യുവന്റസ് തിരിച്ചടിച്ചത്. യുവന്റസിന്റെ ആശ്വാസഗോള്‍ ഫെഡ്രറികോ ഷിസയുടെ വകയായിരുന്നു. ചാമ്പ്യന്‍സ് ലീഗില്‍ യുവന്റസിനെതിരെയുള്ള പോര്‍ട്ടോയുടെ ആദ്യജയമാണിത്. മറ്റൊരുമത്സരത്തില്‍ സ്പാനിഷ് ക്ലബ്ബായ സെവിയ്യ, ജര്‍മന്‍ ക്ലബ്ബായ ബൊറൂഷ്യ ഡോട്മുണ്ടിന് മുമ്പില്‍ വീണു. രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്കാണ് തോല്‍വി