jeevan news online

വാർത്തകൾ വിശദമായി

പരിശോധനയില്ലാതെ കൊച്ചിയിലെ നയതന്ത്ര കാര്‍ഗോ വിട്ടയച്ച നടപടി പരികസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരമെന്ന് മൊഴി


എം.ശിവശങ്കറിനെതിരെയുള്ള ഇഡി കുറ്റപത്രത്തിലാണ് കസ്റ്റംസ് ഹൗസ് ഏജന്റിന്റെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്. കപ്പല്‍മാര്‍ഗം എത്തിയ കാര്‍ഗോ പരിശോധിക്കണമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ഫയലില്‍ എഴുതിയിരുന്നു. എന്നാല്‍, കസ്റ്റംസ് കമ്മീഷണര്‍ ഓഫീസിന്റെ നിര്‍ദ്ദേശപ്രകാരം പരിശോധനയില്ലാതെ കാര്‍ഗോ വിട്ടയക്കുകയായിരുന്നുവെന്നാണ് മൊഴി. കപ്പല്‍മാര്‍ഗവും നയതന്ത്ര ചാനലിലൂടെ സ്വര്‍ണക്കടത്ത് നടന്നുവെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ നിഗമനം. കഴിഞ്ഞ ഏപ്രില്‍ രണ്ടിന് കൊച്ചിയിലെത്തിയ കാര്‍ഗോ സംബന്ധിച്ചാണ് നിലവില്‍ അന്വേഷണം നടക്കുന്നത്. യുഎഇ സര്‍ക്കാര്‍ കോസ്റ്റ് ജനറലിന് അയച്ച കാര്‍ഗോയാണ് ഏപ്രില്‍ രണ്ടിനെത്തിയത്. കുപ്പിവെള്ളം എന്ന ലേബലിലാണ് കാര്‍ഗോ എത്തിയത്.

 

 

 










<

JEEVAN TV NEWS

JEEVAN TV NEWS