jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെയ്ക്കാന്‍ മന്ത്രിസഭായോഗത്തില്‍ തീരുമാനം. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തീരുമാനം. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


വര്‍ഷങ്ങളായി താല്‍ക്കാലികക്കാരായി ജോലി ചെയ്യുന്നവരെ കൈയൊഴിയില്ല. ഭാവിയില്‍ അവര്‍ക്ക് നിയമനം ലഭിക്കും. തെറ്റിദ്ധാരണ പരത്തുന്നവര്‍ക്ക് ഇതൊരു ആയുധമാക്കാന്‍ അവസരം കൊടുക്കേണ്ട എന്നതുകൊണ്ടാണ് സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിയത് മുഖ്യമന്ത്രി വിശദീകരിച്ചു. നിയമനങ്ങള്‍ പിഎസ്‌സിക്ക് വിടാത്ത ഇടങ്ങളിലെ താല്‍ക്കാലികക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. പലസ്ഥാപനങ്ങളും കൃത്യതയോടെ പരീക്ഷയും മറ്റും നടത്തിയാണ് നിയമനം നടത്തിയിരിക്കുന്നത്. ഇവരില്‍ 20 വര്‍ഷമായി താല്‍ക്കാലിക്കാരായി ജോലി ചെയ്യുന്നവരുണ്ട്. മാനുഷിക പരിഗണന വച്ചാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചത്.  സര്‍ക്കാരിനെ കരിവാരിത്തേക്കാന്‍ ചിലര്‍ പ്രവര്‍ത്തിച്ചുവരുന്നു. സിവില്‍ പോലീസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഇനി ഒന്നും ചെയ്യാനില്ലെന്നമ മുഖ്യമന്ത്രി പറഞ്ഞു. ഈ വര്‍ഷം അവസാനം വരെ വരാവുന്ന ഒഴിവുകള്‍ കണക്കാക്കി നിയമനം നടത്തി. ലിസ്റ്റിന്റെ കാലാവധി അവസാനിക്കുകയും ചെയ്തുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

 










<

JEEVAN TV NEWS

JEEVAN TV NEWS