jeevan news online

വാർത്തകൾ വിശദമായി

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും


കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് രാജ്യവ്യാപകമായി ട്രെയിന്‍ തടയും. ഉച്ചക്ക് 12 മുതല്‍ വൈകീട്ട് 4 മണി വരെയാണ് ട്രെയിന്‍ തടഞ്ഞ് പ്രതിഷേധിക്കുക. എല്ലാ സംസ്ഥാനങ്ങളിലും വിവിധ കേന്ദ്രങ്ങളില്‍ നാലുമണിക്കൂര്‍ ട്രെയിന്‍ തടയുമെന്ന് സംയുക്ത കിസാന്‍മോര്‍ച്ച അറിയിച്ചു. സമരത്തെ തുടര്‍ന്ന് കുടുങ്ങിപ്പോകുന്ന യാത്രക്കാര്‍ക്ക് കര്‍ഷകര്‍ വെള്ളവും ഭക്ഷണവും ഒരുക്കും. 
കേരളത്തില്‍ ട്രെയിന്‍ തടയലുണ്ടാവില്ല. പകരം എല്ലാ ജില്ലയിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലേയ്ക്ക് മാര്‍ച്ച് സംഘടിപ്പിക്കും. സംയുക്ത കര്‍ഷകസമിതിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. 

 










<

JEEVAN TV NEWS

JEEVAN TV NEWS