ഐഎഫ്എഫ്കെ കൊച്ചി ഉദ്ഘാടനവുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളില്‍ മറുപടിയുമായി ചലച്ചിത്ര അക്കാദമി ചെയര്മാന് കമല്‍. സലിംകുമാറിനെ ഒഴിവാക്കിയിട്ടില്ലെന്നും അദ്ദേഹവുമായി അരമണിക്കൂര്‍ സംസാരിച്ചെന്നും കമല്‍ പറഞ്ഞു. ഷാജി എന്‍ കരുണിനെയും ചടങ്ങില്‍ ക്ഷണിച്ചിരുന്നതായും അവഹേളിച്ചിട്ടില്ലെന്നും കമല്‍ പറഞ്ഞു. അദ്ദേഹത്തിന് വേദനിച്ചെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.