jeevan news online

വാർത്തകൾ വിശദമായി

പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ ക്രിമിനല്‍ കേസെടുത്തെന്ന വിവരം തെറ്റാണെന്ന് സുപ്രീംകോടതി.


പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ രാജ്ദീപ് സര്‍ദേശായിക്കെതിരെ കോടതിയലക്ഷ്യത്തിന് സ്വമേധയാ ക്രിമിനല്‍ കേസെടുത്തെന്ന വിവരം തെറ്റാണെന്ന് സുപ്രീംകോടതി. വെബ്‌സൈറ്റില്‍ സംഭവിച്ച സാങ്കേതിക പിഴവാണിതെന്ന് സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാകേഷ് ശര്‍മ പറഞ്ഞു.

2020ല്‍ നടത്തിയ ട്വീറ്റിന്റെ പേരില്‍ സര്‍ദേശായിക്കെതിരെ കേസെടുത്തതായാണ് സുപ്രീംകോടതി വെബ്‌സൈറ്റില്‍ വന്നത്. തുടര്‍ന്ന് മാധ്യമങ്ങളില്‍ ഇത് വാര്‍ത്തയായി. ജുഡീഷ്യറിയെ വിമര്‍ശിക്കുന്ന ട്വീറ്റാണിതെന്നാരോപിച്ച് ആസ്ത ഖുരാന 2020 സെപ്റ്റംബര്‍ 20ന് കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, കോടതിയലക്ഷ്യ നടപടിക്ക് അറ്റോണി ജനറല്‍ കെ.കെ. വേണുഗോപാല്‍ അനുമതി നിഷേധിച്ചിരുന്നു.  കോടതിയലക്ഷ്യ കേസില്‍ പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണിനെ സുപ്രീംകോടതി ശിക്ഷിച്ചതുമായി ബന്ധപ്പെട്ടായിരുന്നു രാജ്ദീപിന്റെ ട്വീറ്റ്. സുപ്രീംകോടതി മുന്‍ ജഡ്ജി അരുണ്‍ മിശ്രയുമായി ബന്ധപ്പെട്ടാണ് രണ്ടാമത്തെ ട്വീറ്റ്. സുപ്രീംകോടതി വെബ്‌സൈറ്റില്‍ സംഭവിച്ചപിഴവ്
 തിരുത്തുന്നതിന് നടപടി സ്വീകരിച്ചതായി ഡെപ്യൂട്ടി രജിസ്ട്രാര്‍ അറിയിച്ചു.










<

JEEVAN TV NEWS

JEEVAN TV NEWS