jeevan news online

വാർത്തകൾ വിശദമായി

എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം അനധികൃതമാണെന്ന പരാതിയില്‍ നിയമോപദേശം തേടി വിജിലന്‍സ്.


എം.ബി.രാജേഷിന്റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനം അനധികൃതമാണെന്ന പരാതിയില്‍ നിയമോപദേശം തേടി വിജിലന്‍സ്. കേസ് അന്വേഷിക്കാന്‍ കഴിയുമോയെന്നാണ് വിജിലന്‍സ് പ്രധാനമായും പരിശോധിക്കുന്നത്. 

കാലടി സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം ക്രമക്കേടെന്നാണ് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതി. പരാതിയില്‍ അന്വേഷണത്തിനു അനുമതി തേടി സര്‍ക്കാരിനു കത്തു നല്‍കുന്നതിനു പകരം നിയമോപദേശം തേടാനായിരുന്നു വിജിലന്‍സ് ഡയറക്ടറുടെ തീരുമാനം. വിശദമായ നിയമോപദേശം നല്‍കാനാണ് ഡയറക്ടര്‍ എസ്.സുദേഷ്‌കുമാറിന്റെ  നിര്‍ദേശം. പരാതി അഴിമതി നിരോധന നിയമ പ്രകാരം അന്വേഷിക്കാനാകുമോയെന്നതാണ് പ്രധാനമായും  പരിശോധിക്കുന്നത്. എം.ബി.രാജേഷിന്റെ ഭാര്യ നിനിതാ കണിച്ചേരിയുടെ നിയമനത്തില്‍ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയെന്നാണ് പരാതി. യുജിസി നിര്‍ദേശ പ്രകാരം 60 മാര്‍ക്കാണ് അഭിമുഖത്തിനുള്ള കുറഞ്ഞ മാര്‍ക്കായി സര്‍വകലാശാല നിശ്ചയിച്ചിരിക്കുന്നത്. നിനിതയ്ക്ക് 60 മാര്‍ക്കിനുള്ള അക്കാദമിക യോഗ്യതകളില്ലെന്നും സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. യുജിസി അംഗീകരിച്ച പ്രസിദ്ധീകരണങ്ങളോ കോളജ് അധ്യാപന പരിചയമോ ഇല്ലാത്ത ഉദ്യോഗാര്‍ഥിയെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമനം നല്‍കിയതു മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തിയാണെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. നിയമനത്തില്‍ ക്രമക്കേട് ആരോപിച്ച് സേവ് യൂണിവേഴ്‌സിറ്റി കാമ്പയിന്‍ ഗവര്‍ണര്‍ക്കും നേരത്തെ പരാതി നല്‍കിയിരുന്നു.










<

JEEVAN TV NEWS

JEEVAN TV NEWS