jeevan news online

വാർത്തകൾ വിശദമായി

മാണി സി കാപ്പനെ പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി.


മാണി സി കാപ്പനെ പ്രതിരോധിക്കാന്‍ പദയാത്രയുമായി ജോസ് കെ മാണി. ഈ മാസം 21 മുതലാണ് പാലാ നിയോജക മണ്ഡലത്തിലെ പഞ്ചായത്തുകളില്‍ ജോസ് കെ മാണി മുഴുവന്‍ സമയവും പദയാത്ര നടത്തുന്നത്. മുന്നണി വിട്ട കാപ്പനെതിരെ രാഷ്ട്രീയ വിശദീകരണം എന്ന നിലയിലാണ് പദയാത്ര.

സംസ്ഥാന കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ പദയാത്ര സംബന്ധിച്ച വിവരങ്ങള്‍ ജോസ് കെ മാണി വിശദീകരിച്ചു. ജോസ് കെ മാണിയുടെ പാലായിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളുടെ തുടക്കം എന്ന നിലയ്ക്കാണ് പദയാത്ര ആസൂത്രണം ചെയ്യുന്നത്. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ നടക്കുന്ന പദയാത്ര പാലായിലെ മുഴുവന്‍ പഞ്ചായത്തുകളിലും എത്തും. മാണി സി കാപ്പന്റെ സ്ഥാനാര്‍ഥിത്വത്തെ കേരള കോണ്‍ഗ്രസ് ജോസ് വിഭാഗം കാര്യമായി കാണുന്നില്ലെന്നും ജില്ലാ നേതൃത്വം വ്യക്തമാക്കി. 13 സീറ്റ് എന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കണമെന്ന് സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തില്‍ അഭിപ്രായം ഉയര്‍ന്നു. എല്‍ഡിഎഫ് നടത്തുന്ന മേഖലാ ജാഥ 18, 19 തിയ്യതികളില്‍ കോട്ടയത്ത് എത്തുമ്പോള്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച അന്തിമ ധാരണയുണ്ടാക്കുമെന്ന് ജോസ് കെ മാണി കമ്മിറ്റിയില്‍ പറഞ്ഞു. എംഎല്‍എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും കമ്മിറ്റിയില്‍ പങ്കെടുത്തില്ല. ഔദ്യോഗിക കാരണങ്ങളാല്‍ പങ്കെടുത്തില്ലെന്നാണ് വിശദീകരണം.










<

JEEVAN TV NEWS

JEEVAN TV NEWS