jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് ആദ്യമായി പെട്രോള്‍ ലിറ്ററിന് 100രൂപ കടന്നു.


രാജ്യത്ത് ആദ്യമായി പെട്രോള്‍ ലിറ്ററിന് 100രൂപ കടന്നു. രാജസ്ഥാനിലെ ശ്രീ ഗംഗാനഗറില്‍ പെട്രോളിന് 100 രൂപ ഏഴ് പൈസയായി. കേരളത്തില്‍ 
പെട്രോള്‍ ലിറ്ററിന് 25 പൈസയും, ഡീസലിന് 26 പൈസയുമാണ് ഇന്ന് കൂട്ടിയത്.

രാജ്യത്ത് തുടര്‍ച്ചയായ പത്താ ദിവസമാണ് ഇന്ധനവില കൂട്ടുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 91 രൂപ 42 പൈസയും, ഡീസലിന് 85 രൂപ 93 പൈസയുമായി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 89 രൂപ 70 പൈസയും, ഡീസലിന് 84 രൂപ 32 പൈസയും നല്‍കണം. ഡീസലിന് പത്ത് ദിവസംകൊണ്ട് 2 രൂപ 70 പൈസയും, പെട്രോളിന് 1 രൂപ 45 പൈസയുമാണ് കൂട്ടിയത്. കുതിച്ചുയരുന്ന ഇന്ധനവില അവശ്യസാധനങ്ങളുടെ വിലയെയും ബാധിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും ഇന്ധനവില ഉയരാനാണ് സാധ്യത.










<

JEEVAN TV NEWS

JEEVAN TV NEWS