jeevan news online

വാർത്തകൾ വിശദമായി

എല്ലാവരെയും നിശബ്ദരാക്കാനുള്ളതല്ല രാജ്യദ്രോഹനിയമമെന്ന് ഡെല്‍ഹി ഹൈക്കോടതി. രാജ്യത്ത് സമാധാനം നിലനിര്‍ത്താനാണ് നിയമം കൊണ്ടുവന്നതെന്നും കോടതി വ്യക്തമാക്കി.


എല്ലാവരെയും നിശബ്ദരാക്കാനുള്ളതല്ല രാജ്യദ്രോഹനിയമമെന്ന് ഡെല്‍ഹി ഹൈക്കോടതി. രാജ്യത്ത് സമാധാനം നിലനിര്‍ത്താനാണ് നിയമം കൊണ്ടുവന്നതെന്നും കോടതി വ്യക്തമാക്കി.

എതിര്‍ ശബ്ദങ്ങളെ നിശബ്ദരാക്കുക എന്ന ഉദ്ദേശത്തോടെ രാജ്യദ്രോഹനിയമം ഉപയോഗിക്കരുതെന്ന് കോടതി ആവശ്യപ്പെട്ടു. കര്‍ഷക സമരവുമായി ബന്ധപ്പെട്ട വീഡിയോ പ്രചരിപ്പിച്ചതിന് അറസ്റ്റിലായ രണ്ടുപേര്‍ക്ക് ജാമ്യം നല്‍കിക്കൊണ്ടാണ് കോടതി പരാമര്‍ശം. ദേവിലാല്‍, സ്വരൂപ് റാം എന്നിവര്‍ക്കാണ് ജാമ്യം നല്‍കിയത്. ഇവര്‍ രാജ്യോദ്രോഹപരമായ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് അഭിഭാഷകന്‍ വാദിച്ചു. അക്രമത്തിന് ആഹ്വാനം ചെയ്തിട്ടില്ല. ജാമ്യം ലഭിക്കാവുന്ന തെറ്റുകള്‍ മാത്രമേ ആരോപിക്കാനാവൂ എന്നും അഭിഭാഷകന്‍ വാദിച്ചു. ഇത് മുഖവിലക്കെടുത്താണ് കോടതി നിലപാട് എടുത്തിരിക്കുന്നത്.










<

JEEVAN TV NEWS

JEEVAN TV NEWS