jeevan news online

വാർത്തകൾ വിശദമായി

ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകമായ കാംപ്നൗവില്‍ ഇടറിവീണ് ബാഴ്‌സലോണ.


ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടറിന്റെ ആദ്യപാദത്തില്‍ സ്വന്തം തട്ടകമായ കാംപ്നൗവില്‍ ഇടറിവീണ് ബാഴ്‌സലോണ. പിഎസ്ജിക്കെതിരെ ഒന്നിനെതിരെ നാലുഗോളിനാണ് ബാഴ്‌സ തോറ്റത്. കെയ്‌ലിയന്‍ എംബാപ്പെയുടെ ഹാട്രിക് മികവിലാണ് പിഎസ്ജിയുടെ തകര്‍പ്പന്‍ജയം.

27ആം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെയാണ് ബാഴ്‌സ ആദ്യഗോള്‍ കണ്ടെത്തിയത്. മെസ്സിയാണ് പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചത്. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ മെസ്സി നേടുന്ന 28ആം ഗോളായിരുന്നു അത്. ബാഴ്‌സയ്ക്കുവേണ്ടിയള്ള 654ആം ഗോളും. തൊട്ടടുത്ത നിമിഷം ഗോള്‍നേടാനുള്ള സുവര്‍ണാവസരം ഡെംബലെ പാഴാക്കി. കാലില്‍കിട്ടിയ പന്ത് നേരെ ഗോള്‍കീപ്പറുടെ കൈകളിലേക്ക് അടിച്ചാണ് ഡെംബലെ അവസരം തുലച്ചത്. 32ആം മിനിറ്റില്‍ പിഎസ്ജി തിരിച്ചടിച്ചു. അറുപത് മിനിറ്റുകള്‍ക്ക് ശേഷമാണ് പിഎസ്ജി മൂന്നുഗോള്‍ കൂടി തിരിച്ചടിച്ചത്. 65ആം മിനിറ്റില്‍ എംബാപ്പെ ഗോള്‍ കണ്ടെത്തിയപ്പോള്‍ 70ആം മിനിറ്റില്‍ ഫ്രീക്കില്‍നിന്ന് ഹെഡര്‍ വലയിലെത്തിച്ച് കീന്‍ മൂന്നാംഗോള്‍ നേടി. 85ആം മിനിറ്റിലായിരുന്നു എംബാപ്പെയുടെ ഹാട്രിക് ഗോള്‍. ചാമ്പ്യന്‍സ് ലീഗിന്റെ നോക്കൗട്ട് റൗണ്ടില്‍ ഹാട്രിക് നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് എംബാപ്പെ. സ്വന്തം ഗ്രൗണ്ടിലേറ്റ തോല്‍വി ലീഗീല്‍ ബാഴ്‌സയുടെ മുന്നോട്ടുള്ള വഴി ദുഷ്‌കരമാക്കും. രണ്ടാംപാദത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങാതെ നാല് ഗോള്‍ തിരിച്ചടിച്ചാല്‍ മാത്രമേ മെസിക്കും സംഘത്തിനും ക്വാര്‍ട്ടറിലെത്താന്‍ കഴിയൂ. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത രണ്ടു ഗോളിന് ലീപ്‌സിഗിനെ പരാജയപ്പെടുത്തി. മുഹമ്മദ് സലാ, സാദിയോ മാനേ എന്നിവരാണ് ലിവര്‍പൂളിനുവേണ്ടി ഗോള്‍ നേടിയത്.










<

JEEVAN TV NEWS

JEEVAN TV NEWS