jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്ത് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു.


സംസ്ഥാനത്ത് താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തിവച്ചു. പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് മന്ത്രിസഭായോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. അതേസമയം ആരോഗ്യമേഖലയില്‍ ഏറ്റവുമധികം തസ്തികകള്‍ സൃഷ്ടിച്ച ദിവസമാണ് ഇന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

സ്ഥിരപ്പെടുത്തല്‍ സുതാര്യമാണെങ്കിലും പ്രതിപക്ഷം ഉദ്യോഗാര്‍ത്ഥികളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ആരോഗ്യറവന്യു വകുപ്പുകളില്‍ കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ കൂട്ട സ്ഥിരപ്പെടുത്തല്‍ തിരിച്ചടിയാകുമെന്ന് കണ്ടാണ് സര്‍ക്കാര്‍ പിന്മാറ്റം. വിവിധ വകുപ്പുകളില്‍ പുതിയ തസ്തികകള്‍ സൃഷ്ടിക്കുന്നതുമായി ബന്ധപ്പെട്ട വിശദമായ കണക്കുകള്‍ സര്‍ക്കാര്‍ പുറത്തുവിടും. കഴിഞ്ഞ വിവിധ മന്ത്രിസഭാ യോഗങ്ങളിലായി ആയിരത്തിലധികം സ്ഥിര നിയമനങ്ങളാണ് സര്‍ക്കാര്‍ നടത്തിയത്. ധാരാളം ശുപാര്‍ശകളും സര്‍ക്കാരിന് മുന്നിലുണ്ട്. ഇതിനിടെയാണ് മന്ത്രിസഭാ യോഗ തീരുമാനം. ഇതുവരെ നടത്തിയ സ്ഥിരപ്പെടുത്തലുകളില്‍ മാറ്റമുണ്ടാകില്ല. ആരോഗ്യ, റവന്യു വകുപ്പുകളിലേക്ക് അടക്കം നൂറ്റിയമ്പതോളം പേരെ സ്ഥിരപ്പെടുത്താനുളള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നെങ്കിലും ഇതൊന്നും യോഗം പരിഗണിച്ചില്ല വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തല്‍ തത്ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS