jeevan news online

വാർത്തകൾ വിശദമായി

കോവിഡ് വാക്സിന്റെ ആദ്യഘട്ടചെലവ് കേന്ദ്രസർക്കാർ വഹിക്കും. വാക്സിനേഷനുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായുള്ള ചർച്ചയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം അറിയിച്ചത്.


ആരോഗ്യപ്രവർത്തകർ അടക്കം മൂന്നുകോടി ആളുകൾക്കാണ് ആദ്യഘട്ടത്തിൽ വാക്സീനേഷൻ നടത്തുക. ഒാക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഷീൽഡ് വാക്സിൻ വാങ്ങുന്നതിനായി നിർമാതാക്കളായ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് കേന്ദ്രസർക്കാർ ഒാർഡർ നൽകി. 50 ലക്ഷം പേർക്കായി ഒരു കോടി ഡോസിനാണ് ഒാർഡർ നൽകിയിരിക്കുന്നത്. കൂടുതൽ കോവിഡ് 
വാക്സിനുകൾക്ക് ഉടൻ അനുമതി നൽകുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 
നാല് കോവിഡ് വാക്സീനുകൾക്ക് ഉടൻ അനുമതി നൽകും. സ്വകാര്യമേഖലയിലെ ആരോഗ്യപ്രവർത്തകർക്കും വാക്സീൻ നൽകും. പൊലീസ്, സൈനികർ, അർധ സൈനികർ എന്നിവർക്കും വാക്സീൻ ആദ്യഘട്ടത്തിൽ നൽകും.










<

JEEVAN TV NEWS

JEEVAN TV NEWS