jeevan news online

വാർത്തകൾ വിശദമായി

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും.


പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഇന്ന് കേന്ദ്രസംഘം സന്ദര്‍ശിക്കും. രോഗം മനുഷ്യരിലേക്ക് പടരാനുള്ള സാധ്യതകളെ കുറിച്ചാകും സംഘം പരിശോധിക്കുക. അതേസമയം പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളിലെ പക്ഷികളെ നശിപ്പിക്കുന്നത് ഇന്ന് അവസാനിപ്പിക്കും.
പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴയിലെ കരുവാറ്റ, തകഴി, പളളിപ്പാട്, നെടുമുടി മേഖലകളിലാകും കേന്ദ്രസംഘം സന്ദര്‍ശനം നടത്തുക. നിലവില്‍ കണ്ടെത്തിയ എച്ച്5 എന്‍8 വൈറസ് മനുഷ്യരിലേക്ക് പകരില്ലെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍ വൈറസിന് ജനിതകമാറ്റം സംഭവിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. കേന്ദ്രസംഘം ഈ സാധ്യതകളാകും പരിശോധിക്കുക. പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി വളര്‍ത്തുപക്ഷികളെ കൊല്ലുന്നത് കോട്ടയംജില്ലയില്‍ പൂര്‍ത്തിയായി. രോഗം സ്ഥിരീകരിച്ച മേഖലകള്‍ക്ക് ചുറ്റുമുള്ള 10 കിലോമീറ്റര്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് നിരീക്ഷണം തുടരും. ജനങ്ങളെ ബോധവത്ക്കരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച മേഖകളിലെ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പന നിരോധിച്ചിട്ടുണ്ടെങ്കിലും മറ്റ് സ്ഥലങ്ങളില്‍നിന്നുള്ള ഇറച്ചി, മുട്ട എന്നിവ ഭക്ഷിക്കുന്നതില്‍ പ്രശ്‌നങ്ങളില്ല.
 
ന്യൂസ് ഡെസ്‌ക് ജീവന്‍
 
 
 
 
 










<

JEEVAN TV NEWS

JEEVAN TV NEWS