jeevan news online

വാർത്തകൾ വിശദമായി

രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായിട്ടുള്ള രണ്ടാം ഡ്രൈ റണ്‍ നാളെ നടത്തും.


രാജ്യത്ത് കോവിഡ് വാക്‌സിന്‍ വിതരണത്തിന് മുന്നോടിയായിട്ടുള്ള രണ്ടാം ഡ്രൈ റണ്‍ നാളെ നടത്തും. എല്ലാ ജില്ലാകേന്ദ്രങ്ങളിലും ഇത്തവണ ഡ്രൈറണ്‍ ഉണ്ടാകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിന് മുന്നോടിയായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്റെ നേതൃത്വത്തില്‍ ഇന്ന് ഡെല്‍ഹിയില്‍ ഉന്നതതലയോഗം ചേരും.
രാജ്യത്തെ 116ജില്ലകളിലെ 259കേന്ദ്രങ്ങളിലായാണ് ജനുവരി 2ന് നേരത്തേ െ്രെഡറണ്‍ നടത്തിയത്. ഇത് വിജയകരമായിരുന്നെന്നും, ഇതിലെ ഫലങ്ങള്‍കൂടി വിലയിരുത്തിയാകും എങ്ങനെ വാക്‌സിന്‍ വിതരണം നടത്തണമെന്ന നടപടിക്രമങ്ങള്‍ അന്തിമമായി തീരുമാനിക്കുകയെന്നും കേന്ദ്രആരോഗ്യമന്ത്രാലയം നേരത്തേ വ്യക്തമാക്കിയിരുന്നു. സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം ജനുവരി 13ന് തുടങ്ങാമെന്നാണ് കേന്ദ്രആരോഗ്യമന്ത്രാലയം വ്യക്തമാക്കിയത്. ഇതിന് മുന്നോടിയായാണ് വീണ്ടും െ്രെഡറണ്‍ നടത്തുന്നത്. ഇത് വാക്‌സിന്‍ വിതരണത്തിന്റെ രാജ്യവ്യാപകമായ വിപുലമായ റിഹേഴ്‌സലാകും. മുന്‍ഗണനാപട്ടികയിലെ ഒരുകോടി ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പടെ മൂന്ന് കോടി വരുന്ന കോവിഡ് മുന്നണി പോരാളികള്‍ക്ക് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായാണ് നല്‍കുക. ആദ്യഘട്ടത്തിലെ ബാക്കി 27കോടി പേര്‍ക്ക് സൗജന്യമായി നല്‍കണോ അതോ പണം ഈടാക്കി വാക്‌സിന്‍ നല്‍കണോയെന്ന കാര്യം പിന്നീട് തീരുമാനിക്കും. ഹരിയാനയിലെ കര്‍ണാല്‍, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത എന്നിവിടങ്ങളിലെ സംഭരണശാലകളിലാണ് ആദ്യം വാക്‌സിന്‍ എത്തുക. തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ 37 വാക്‌സിന്‍ ഡിപ്പോകളിലേക്ക് എത്തിക്കും. ഇവിടെ നിന്നാകും ജില്ലാ, ബ്ലോക്ക് തലത്തിലേക്കും മരുന്ന് എത്തിക്കുക. ആദ്യം വാക്‌സിന്‍ ലഭിക്കുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ ഉള്‍പ്പടെയുള്ളവര്‍ രജിസ്‌ട്രേഷനായി കോ വിന്‍ ആപ്പില്‍ വീണ്ടും പേര് നല്‍കേണ്ടതില്ല. ഇവരുടെ പേരുകള്‍ മുന്‍ഗണനാ ക്രമപ്രകാരം സര്‍ക്കാര്‍ നേരത്തേ തന്നെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണ്. ഇവര്‍ക്ക് ശേഷമുള്ളവരാകും ആപ്പില്‍ നേരിട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടി വരികയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.
 
നാഷണല്‍ ഡെസ്‌ക് ജീവന്‍
 
 
 










<

JEEVAN TV NEWS

JEEVAN TV NEWS