jeevan news online

വാർത്തകൾ വിശദമായി

ലാവ്‌ലിന്‍കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും.


ലാവ്‌ലിന്‍കേസ് ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസ് യു.യു.ലളിത് അദ്ധ്യക്ഷനായ മൂന്നംഗബെഞ്ചാണ് കേസ് പരിഗണിക്കുക. 
സിബിഐയുടെ അപേക്ഷയില്‍ സുപ്രീംകോടതി ലാവലിന്‍കേസ് നാല് തവണയാണ് മാറ്റിവെച്ചത്. വിശദമായ വാദം കേള്‍ക്കേണ്ട കേസായതിനാല്‍ ഇന്ന് പരിഗണിക്കുന്ന അവസാനത്തെ കേസായാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ ഊര്‍ജ്ജവകുപ്പ് സെക്രട്ടറി കെ. മോഹനചന്ദ്രന്‍, ജോയിന്റ് സെക്രട്ടറി എ.ഫ്രാന്‍സിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചത്. കേസില്‍ വാദം നടത്താന്‍ തയ്യാറാണെന്ന നിലപാട് നേരത്തെ പരിഗണിച്ചപ്പോള്‍ സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. വിചാരണ നേരിടണമെന്ന് ഹൈക്കോടതി വിധിച്ച ഉദ്യോഗസ്ഥര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിക്ക് മുന്നിലുണ്ട്. രണ്ടുകോടതികളും മൂന്ന് പ്രതികളെ വെറുതെ വിട്ടതാണെന്നും അതിനാല്‍ ശക്തമായ വാദങ്ങള്‍ ഉന്നയിക്കാതെ അപ്പീല്‍ നിലനില്‍ക്കില്ലെന്ന് സിബിഐയോട് സുപ്രിംകോടതി വ്യക്തമാക്കിയിട്ടുണ്ട്.
 
ന്യൂസ് ഡെസ്‌ക് ജീവന്‍
 










<

JEEVAN TV NEWS

JEEVAN TV NEWS