പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായം ഈ മാസം 9ന് വിതരണം ചെയ്യും. ആദ്യഘട്ടത്തില്‍ 43പേരുടെ ബന്ധുക്കള്‍ക്കാണ് ധനസഹായം നല്‍കുക. അതേസമയം, ധനസഹായ വിതരണത്തില്‍ സര്‍ക്കാര്‍ വേര്‍തിരിവ് കാണിച്ചെന്ന് ആരോപിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം പ്രതിഷേധവുമായി രംഗത്തെത്തി.
2020 ഓഗസ്റ്റ് ആറിനാണ് പെട്ടിമുടി ഉരുള്‍പൊട്ടലില്‍ 70പേരുടെ ജീവന് പൊലിഞ്ഞത്. നാലുപേരുടെ മൃതദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. മരിച്ച 43പേരുടെ അനന്തരാവകാശികള്‍ക്കാണ് ഈ മാസം 9 ന് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. മൂന്നാറില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എം എം മണി ധനസഹായം വിതരണം ചെയ്യും. മരിച്ചയാളുടെ കുടുംബത്തിന് അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നല്‍കുക. അതേസമയം സമാന ദിവസം തന്നെ നടന്ന കരിപ്പൂര്‍ വിമാനാപകടത്തിന് ഇരയായവര്‍ക്ക് നഷ്ടപരിഹാരമായി പത്ത് ലക്ഷവും മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്ക് അഞ്ച് ലക്ഷവും പ്രഖ്യാപിച്ച സര്‍ക്കാര്‍ നയത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി.
പെട്ടിമുടി ദുരന്തത്തില്‍നിന്നും രക്ഷപെട്ട 8 കുടുംബങ്ങള്‍ക്ക് കുറ്റിയാര്‍വാലിയിലെ സര്‍ക്കാര്‍ഭൂമിയില്‍, കണ്ണന്‍ദേവന്‍ കമ്പനി നിര്‍മ്മിച്ചുനല്‍കുന്ന വീടുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്.
ജീവന് ന്യൂസ് ഇടുക്കി