ഐഎഫ്എഫ്കെയുടെ ആസ്ഥാനം തിരുവനന്തപുരം തന്നെയായിരിക്കുമെന്ന് മന്ത്രി എ.കെ.ബാലന്. തിരുവനന്തപുരത്ത് നിന്ന് കേന്ദ്രം മാറ്റുന്നുവെന്നത് തെറ്റിദ്ധാരണ കാരണമാണെന്നും പലരുടെയും പ്രതികരണം കാര്യങ്ങള്‍ മനസിലാക്കാതെയാണെന്നും മന്ത്രി പറഞ്ഞു.
നിലവില്‍ ചലച്ചിത്രമേള തിരുവനന്തപുരത്ത്നിന്ന് മാറ്റാന്‍ ഉദ്ദേശമില്ലെന്നും തിരുവനന്തപുരം തന്നെയാവും സ്ഥിരംവേദിയെന്നും മന്ത്രി എ.കെ.ബാലന് പറഞ്ഞു.
കോവിഡ് വ്യാപനസാഹചര്യത്തില്‍ സാധാരണരീതിപോലെ ഇക്കുറി ഐഎഫ്എഫ്കെ സംഘടിപ്പിക്കാനാവില്ലെന്ന് മന്ത്രി പറഞ്ഞു. ഐഎഫ്എഫ്കെ നാലിടത്ത് നടത്തുന്നത് ശരിയായ തീരുമാനമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു
കോവിഡ് ക്ഷണിച്ചുവരുത്തിയെന്ന ദുഷ്പേര് സര്‍ക്കാരിനും സാംസ്കാരികവകുപ്പിനും ഉണ്ടാവാന്‍ പാടില്ല എന്നതിനാലാണ് നാലിടങ്ങളിലായി മേള സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്. ഫെബ്രുവരി 10 മുതല്‍ തിരുവനന്തപുരം, പാലക്കാട്, എറണാകുളം, തലശ്ശേരി എന്നിവിടങ്ങളിലാണ് ചലച്ചിത്രമേള സംഘടിപ്പിക്കുക.
ന്യൂസ് ഡെസ്ക് ജീവന്