jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ സിനിമാതിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി.


സംസ്ഥാനത്തെ സിനിമാതിയേറ്ററുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയ പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി. മാസങ്ങളായി അടഞ്ഞു കിടന്നിരുന്നതിനാല്‍ മിക്ക തിയേറ്ററുകളിലും അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. 
ചലച്ചിത്രസംഘടനകളുടെ നാളത്തെ യോഗത്തിന് ശേഷം മാത്രമേ തിയേറ്ററുകള്‍ എന്ന് തുറക്കണമെന്ന കാര്യത്തില്‍ തീരുമാനമാകൂ. തിയേറ്റര്‍ തുറന്നാലും ആളുകയറണമെങ്കില്‍ താരചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം. വിജയിയുടെ മാസ്റ്റര്‍ ജനുവരി 13ന് റിലീസിനെത്തുമെന്നതിലാണ് തീയേറ്ററുകള്‍ പ്രതീക്ഷ വെയ്ക്കുന്നത്. തുടര്‍ന്ന് ഏത് ചിത്രം പ്രദര്‍ശിപ്പിക്കുമെന്നതില്‍ വ്യക്തതയില്ല. മോഹന്‍ലാലിന്റെ മരയ്ക്കാര്‍ അടക്കമുള്ള ചിത്രങ്ങള്‍ മാര്‍ച്ച് അവസാനമാണ് റിലീസിനെത്തുക. ചെറിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ നിര്‍മാതാക്കള്‍ തയ്യാറായാലും കാണികളെത്തുമോയെന്ന ആശങ്ക ബാക്കിയാണ്. വിനോദ നികുതി ഈടാക്കുന്നതിലും തിയേറ്ററുകള്‍ക്ക് വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് ഇനത്തില്‍ കുടിശ്ശിക തീര്‍ക്കാനുള്ളതിലും ഉടമകള്‍ക്ക് പ്രതിഷേധമുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായിട്ടില്ല. 
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS