രാജ്യത്ത് കോവിഡ് വാക്സിന്റെ അടിയന്തര ഉപയോഗത്തിന് ഡ്രഗ്സ് കണ്ട്രോളര് ജനറല്‍ അനുമതി നല്കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്. അതേസമയം കോവിഡ് വാക്സിന് നിര്‍മ്മാണത്തിന് ഭാരത് ബയോടെക്കിന് ഡിസിജിഐ ലൈസന്‍സ് നല്കി. മൂന്ന് പരീക്ഷണ ഘട്ടങ്ങളിലേയും പുതുക്കിയ വിവരങ്ങള്‍ സമര്‍പ്പിക്കാനും നിര്‍ദേശിച്ചു.