jeevan news online

വാർത്തകൾ വിശദമായി

സംസ്ഥാനത്തെ കോളേജുകളും സര്‍വകലാശാല കാമ്പസുകളും തുറന്നു.


സംസ്ഥാനത്തെ കോളേജുകളും സര്‍വകലാശാല കാമ്പസുകളും തുറന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 16ന് അടച്ച ശേഷം 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ക്ലാസുകള്‍ വീണ്ടും തുടങ്ങിയത്. 
50 ശതമാനം വിദ്യാര്‍ത്ഥികളെ മാത്രമാണ് ക്ലാസുകളില്‍ അനുവദിക്കുക. പ്രവര്‍ത്തന സമയം രാവിലെ എട്ടരമുതല്‍ വൈകീട്ട് അഞ്ച് വരെയായി നീട്ടി. ഈ സമയം രണ്ട് ബാച്ചുകളായി കോളേജുകള്‍ക്ക് ക്രമീകരിക്കാം. അഞ്ച്, ആറ് സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കും മുഴുവന്‍ പി.ജി വിദ്യാര്‍ത്ഥികള്‍ക്കുമാണ് ക്ലാസുകള്‍ തുടങ്ങിയത്. സാങ്കേതിക സര്‍വ്വകലാശാലക്ക് കീഴിലെ കോളേജുകളിലും വിവിധ സെമസ്റ്ററുകളില്‍ ക്ലാസുകള്‍ തുടങ്ങി. കുസാറ്റില്‍ അവസാനവര്‍ഷ പി.ജി ക്ലാസുകള്‍ മാത്രമാണ് തുടങ്ങിയത്. പ്രവൃത്തി സമയം വര്‍ധിപ്പിച്ചതിന് പുറമെ ശനിയാഴ്ചകൂടി പ്രവൃത്തി ദിവസമാക്കിയതിനെതിരെ പ്രതിപക്ഷ അധ്യാപക സംഘടനകള്‍ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
 
ന്യൂസ് ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS