കോവിഡ് കാല പൂട്ടിയിടലിനുശേഷം കോളജുകൾ തുറക്കുമ്പോൾ സമരം പ്രഖ്യാപിച്ച് അധ്യാപകർ. അധ്യാപകവിദ്യാർഥി സംഘടനകളോട് ചർച്ച ചെയ്യാതെ പ്രവർത്തിസമയം ദീർഘിപ്പിച്ചതും ശനിയാഴ്ച പ്രവർത്തിദിനം ആക്കിയതുമാണ് ഒരുവിഭാഗം സമരത്തിനൊരുങ്ങാൻ കാരണം. ഓൺലൈൻ ക്ലാസുകളിലൂടെ തിയറി പഠനമെല്ലാം പൂർത്തിയായതാണെന്നും ഇനി പ്രാക്ടിക്കൽമാത്രമാണ് ശേഷിക്കുന്നതെന്നും അധ്യാപകർ പറയുന്നു. ഇതിന് ഈ രീതിയിലുള്ള ക്രമീകരണം ആവശ്യമില്ലെന്നും ജോലി ചെയ്ത് പഠിക്കുന്ന കുട്ടികളെ സമയമാറ്റം ബാധിക്കുമെന്നുമാണ് വാദം. കോളജ് തുറക്കുന്ന ദിവസംമുതൽ ആറുമണിക്കൂർമാത്രം ജോലി ചെയ്യാനും ശനിയാഴ്ച ദിനങ്ങളിൽ ജോലിക്ക് വരാതിരിക്കാനും അംഗങ്ങൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.