jeevan news online

വാർത്തകൾ വിശദമായി

ശിവഗിരി തീർത്ഥാടനത്തിന് തുടക്കം ഇത്തവണ വെർച്വലായി ചടങ്ങുകൾ


88ാമത് ശിവഗിരി തീർത്ഥാടനം ഇന്ന് തുടങ്ങും. ജനുവരി ഒന്നുവരെ. മുൻ വർഷങ്ങളിൽ വ്രതശുദ്ധിയോടെ ജനലക്ഷങ്ങൾ പീതാംബരധാരികളായി പങ്കെടുത്തിരുന്ന തീർത്ഥാടനം ഇത്തവണ വെർച്വലാണ്. ഓ രോ ദിവസവും മുൻകൂട്ടി ബുക്കു ചെയ്ത ആയിരം പേർക്കാണ് ദർശനത്തിന് സൗകര്യം. അന്നദാനവും താമസസൗകര്യവും ഉണ്ടാവില്ല.. ഇന്ന് വെളുപ്പിന് ശാരദാമഠത്തിലും മഹാസമാധിയിലും സന്യാസി ശ്രേഷ്ഠരുടെ നേതൃത്വത്തിൽ നടക്കുന്ന പ്രത്യേക പൂജകൾക്കുശേഷം  ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ ധർമ്മപതാക ഉയർത്തും. ഒാൺലൈനിലൂടെയാവും ഇത്തവണ ലോകമെമ്പാടും ശിവഗിരിഭക്തർ തീർത്ഥാടനത്തിന്റെ ഭാഗമാകുക. മഠത്തിലെ പ്രധാനപ്പെട്ട പൂജകളും കൊടിയേറ്റും പുതുവത്സരപൂജയും പ്രതിമാപ്രതിഷ്ഠാ വാർഷികപൂജയുമെല്ലാം തത്സമയം ശിവഗിരി ടി.വി വഴി ജനങ്ങളിലെത്തും.










<

JEEVAN TV NEWS

JEEVAN TV NEWS