പതിനഞ്ച് ശതമാനം തൊഴിലാളികളുടെ വോട്ടുകിട്ടിയാൽ മാത്രമേ അംഗീകാരം കിട്ടുകയുള്ളൂ. താൽക്കാലിക തൊഴിലാളികളെ പിരിച്ചുവിട്ട ശേഷമുള്ള ഹിതപരിശോധനയിൽ നേട്ടമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സി.ഐ.ടി.യു, ഐ .എൻ.ടി.യു സി ഇതര സംഘടനകൾ.
2016 ലെ ഹിതപരിശോധനയിൽ സി.െഎ.ടി.യുവിനും െഎ.എൻ.ടി.യു.സിക്കും മാത്രമേ അംഗീകാരം ലഭിച്ചിരുന്നുള്ളൂ. അന്നത്തെ സ്ഥിതിയല്ല കെ.എസ്.ആർ.ടി.സിയിൽ ഇപ്പോഴുള്ളത്. .താൽക്കാലിക ജീവനക്കാരെ പൂർണമായും പിരിച്ചുവിട്ടു. വർക്ക്ഷോപ്പുകൾ പൂട്ടി. കോവിഡിൽ സർവീസ് കുറച്ചതോടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണ്. ഇത് തിരിച്ചടിയടിയുണ്ടാക്കുമോയെന്ന ഭയം ഭരണകക്ഷി യൂണിയനായ എംപ്ലോയീസ് അസോസിയേഷനുണ്ട്. 1996 ലാണ് അവസാനമായി എ.െഎ.ടി.യു.സിക്ക് അംഗീകാരം കിട്ടിയത്. കെ.എസ്.ആർ.ടി.സിയുടെ അവസ്ഥ ചൂണ്ടിക്കാണിച്ച് വോട്ടുപിടിക്കുന്നതിനിടെ എ.എൻ.ടി.യു.സിക്ക് അംഗീകാരം നിലനിർത്താനാകുമെന്ന കാര്യത്തിൽ സംശയമില്ല. ബി.എം എസിന് കീഴിലുള്ള എംപ്ലോയീസ് സംഘ്, സ്വതന്ത്ര സംഘടനയായ വെൽഫെയർ അസോസിയേഷൻ എന്നിവയാണ് മൽസരിക്കുന്ന മറ്റ് പ്രധാന സംഘടനകൾ. കഴിഞ്ഞതവണ 39000 വോട്ടർമാരുണ്ടായിരുന്നതെങ്കിൽ ഇത്തവണയത് 27461 പേരായി കുറഞ്ഞിട്ടുണ്ട്.