മത്സരത്തിലെ ഹീറോ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കിയ
മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യയുടെ മിന്നും സേവുകളില്ലായിരുന്നെങ്കിൽ വിജയം ചെൈന്ന തന്നെ സ്വന്തമാക്കുമായിരുന്നു. നിരന്തരം ഫൗളുകൾ പിറന്നത് മത്സരത്തെ പ്രതികൂലമായി ബാധിച്ചു. ചെൈന്ന ഇൗ സീസണിൽ വഴങ്ങുന്ന നാലാമത്തെയും മോഹൻ ബഗാന്റെ രണ്ടാമത്തെയും സമനിലയാണിത്. ഇൗ സമനിലയോടെ മോഹൻബഗാൻ പോയന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തി. നിലവിൽ എഴാം സ്ഥാനത്താണ് അഞ്ചാം മിനിട്ടിൽ ചെൈന്ന നടത്തിയ ആദ്യ മുന്നേറ്റത്തിൽ നായകൻ റാഫേൽ ക്രിവല്ലാരോയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും പന്ത് മോഹൻ ബഗാൻ ഗോൾകീപ്പർ അരിന്ധം ഭട്ടാചാര്യ തട്ടിയകറ്റി.
ചെൈന്ന നിരന്തരം ആക്രമിച്ചുകളിച്ചെങ്കിലും മോഹൻബഗാൻ മികച്ച പ്രതിരോധം തീർത്ത് ഉശിരൻ പ്രകടനം കാഴ്ചവെച്ചു. രണ്ടാം പകുതിയിൽ ആദ്യ ആക്രമണം പുറത്തെടുത്തത് ചെൈന്ന ആയിരുന്നു. 50-ാം മിനിട്ടിൽ ചങ്തെ ഒറ്റയ്ക്ക് പോസ്റ്റിനകത്തേക്ക് ഇരച്ചുകയറി മികച്ച ഒരു ഷോട്ടെടുത്തെങ്കിലും പന്ത് പോസ്റ്റിന് അരികിലൂടെ കടന്നുപോയി. പിന്നീട് കളി മന്ദഗതിയിലായി. അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ ഇരുടീമുകളും പരാജയപ്പെട്ടു