jeevan news online

വാർത്തകൾ വിശദമായി

നഗരസഭാ അധ്യക്ഷയെ തെരഞ്ഞെടുത്തതിനെ ചൊല്ലി ആലപ്പുഴയിലെ സിപിഎമ്മിലുണ്ടായ പ്രശ്നങ്ങൾ തത്കാലം മയപ്പെടുത്താൻ തീരുമാനം. സിപിഎമ്മിന്റെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനമുണ്ടായത്.


നിലവിൽ കൂടുതൽ വിവാദങ്ങളിലേക്ക് പോകേണ്ടെന്ന തീരുമാനമാണ് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലുണ്ടായത്. അതേസമയം പാർട്ടിയുടെ കീഴ്ഘടകങ്ങളോടും പ്രകടനത്തിൽ പങ്കെടുത്ത മുഴുവൻ പാർട്ടി അംഗങ്ങളോടും വിശദീകരണം തേടും. പരസ്യപ്രതിഷേധത്തിൽ പങ്കെടുത്ത എല്ലാവരും രണ്ട് ദിവസത്തിനകം വിശദീകരണം നൽകണം. പ്രകടനത്തിന് നേതൃത്വം നൽകിയ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർക്കെതിരെ ഇന്നലെ അച്ചടക്കനടപടി സ്വീകരിച്ചിരുന്നു. അതിനിടെ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സ്ഥാനത്തെ ചൊല്ലി സിപിഎം സിപിഎെ തർക്കം രൂക്ഷമായി. പ്രസിഡൻറിനു പുറമെ വൈസ്പ്രസിഡൻറ് സ്ഥാനം കൂടി വേണമെന്ന സിപിഎം തീരുമാനത്തെ സിപിഎെ ശക്തമായി എതിർക്കുന്നുണ്ട്. വിഷയത്തിൽ എൽഡിഎഫ് സംസ്ഥാന നേതൃത്വം ഇടപെട്ടിട്ടുണ്ട്.










<

JEEVAN TV NEWS

JEEVAN TV NEWS