jeevan news online

വാർത്തകൾ വിശദമായി

കോവിഡ് അതിതീവ്രമാകുന്നു രണ്ടുവയസുകാരിക്ക് ജനിതകമാറ്റത്തിലൂടെ രോഗം


ബ്രിട്ടനിൽ നിന്ന് ഉത്തർപ്രദേശിലെ മീറത്തിലെത്തിയ രണ്ടുവയസുകാരിക്കും ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസ് ബാധിച്ചതായി സ്ഥിരീകരിച്ചു. ബ്രിട്ടനിൽ നിന്നുൾപ്പെടെ യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ 361 പേരെ മുംബൈയിൽ ഒരാഴ്ച നിരീക്ഷണത്തിലാക്കി. അതേസമയം യുകെ വൈറസ് വകഭേദം അമേരിക്കയിലെ കൊളറാഡോയിലും കണ്ടെത്തി. ബ്രിട്ടനിൽ രോഗികൾ കൂടുകയാണ്. യുഎഇയിയിലും അതിതീവ്ര വൈറസ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.  അതേസമയം വിദേശത്തു പോയിട്ടില്ലാത്ത 20 വയസുള്ള യുവാവാണ് രോഗി. സമ്പർക്കപട്ടിക തയ്യാറാക്കുന്നതായി ഗവർണർ അറിയിച്ചു. ഇൗ സാഹചര്യത്തിൽ അമേരിക്കയിൽ വാക്സീൻ നൽകുന്നതിൽ മെല്ലെപ്പോക്കാണെന്ന് നിയുക്ത പ്രസിഡന്റ് ജോബൈഡൻ കുറ്റപ്പെടുത്തി. രണ്ടുകോടി പേർക്ക് വാക്സീൻ നൽകുകയാണ് ലക്ഷ്യമെങ്കിലും ഇതുവരെ രണ്ടുലക്ഷം പേർ മാത്രമാണ് സ്വീകരിച്ചിട്ടുള്ളത്. 










<

JEEVAN TV NEWS

JEEVAN TV NEWS