jeevan news online

വാർത്തകൾ വിശദമായി

നിയമസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ശക്തിപ്പെടുത്താൻ എ.ഐ.സി.സി പ്രതിനിധി സംഘം തിങ്കളാഴ്ച വീണ്ടുമെത്തും. കെപിസിസി ഭാരവാഹികളുമായും സംഘടനകളുമായും ചർച്ച നടത്തുന്ന സംഘം നിയോജക മണ്ഡലങ്ങളിൽ നേരിട്ടെത്തിയായിരിക്കും തർക്കങ്ങൾ പരിഹരിക്കുക.


ഇരട്ടപ്പദവി വഹിക്കുന്ന ഡി.സി.സി പ്രസിഡന്റുമാരെ മാത്രം മാറ്റിയാൽ മതിയെന്ന അഭിപ്രായവും നിലവിൽ ശക്തമായിട്ടുണ്ട്. തദ്ദേശതിരഞ്ഞെടുപ്പിലെ ഗ്രൂപ്പ്പോരും തമ്മിലടിയും നിയമസഭ തിരഞ്ഞെടുപ്പിൽ ആവർത്തിക്കാതിരിക്കാനുള്ള കഠിന ശ്രമത്തിലാണ് ഹൈക്കമാൻഡ്. തിരഞ്ഞെടുപ്പ് കഴിയും വരെ സംസ്ഥാനത്ത് തുടരാൻ തീരുമാനിച്ച എ.െഎ.സി.സി പ്രതിനിധി സംഘം തിങ്കളാഴ്ച രാവിലെ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരുടേയും വൈസ് പ്രസിഡന്റുമാരുടേയും യോഗം വിളിച്ചു. ഉച്ചയ്ക്ക് ശേഷം നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള കെ.പി.സി സി സെക്രട്ടറിമാരുടേയും നിർവാഹക സമിതി അംഗങ്ങളേയും കാണും. ചൊവ്വാഴ്ച പോഷക സംഘടനകളുടെ പ്രതിനിധികളുമായി ചർച്ച നടത്തും. ഇതിന് ശേഷം ജനറൽ സെക്രട്ടറി താരിഖ് അൻവർ തിരികെ മടങ്ങുമെങ്കിലും സെക്രട്ടറിമാർ അവരവർക്ക് ചുമതല നൽകിയിട്ടുള്ള ജില്ലകളിലാകും യോഗം വിളിക്കുക.










<

JEEVAN TV NEWS

JEEVAN TV NEWS