ജനിതക മാറ്റം വന്ന കോവിഡ് വൈറസ് ബാധ യുകെയില്‍ അനിയന്ത്രിതമായതോടെ ഇന്ത്യയിലും ജാഗ്രത നിര്‍്ദേശം.ഇന്ത്യയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ തല്ക്കാലത്തേയ്ക്ക് നിര്‍ത്തി. ഇംഗ്ലണ്ടില്‍ നിന്ന് വന്നവര്‍ ആര്‍ടിപിസിആര്‍ ടെസ്റ്റിന് വിധേയരാകണമെന്നും നിര്‍ദ്ദേശമുണ്ട്.
ജനിതകമാറ്റം വന്ന കോവിഡ് ബാധ യുകെയില്‍ നിയന്ത്രണാതീതമായതിനൊപ്പം മറ്റ് രാജ്യങ്ങളിലേക്കും പടരുകയാണ്. ഇറ്റലി, ജര്‍മനി, നെതര്‍ലാന്റ്സ്, ബെല്‍ജിയം, സൗദി തുടങ്ങി കൂടുതല്‍ രാജ്യങ്ങള്‍ യുകെയിലേക്കും തിരിച്ചും ഉള്ള വിമാന സര്‍വീസ് റദ്ദാക്കി. ഹെല്‍ത്ത് സര്‍വീസ് ഡയറക്ടര്‍ ജനറലിന്റെ നേതൃത്വത്തിലുള്ള കോവിഡ് ജോയിന്റ് മോണിറ്ററിങ് ഗ്രൂപ്പിന്റെ അവലോകനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയില്‍ നിന്ന് ഉള്ള വിമാനസര്‍വ്വീസുകള്‍ റദ്ദാക്കിയത്. യുകെയില്‍ നിന്നുള്ള വിമാന സര്‍വീസ് റദ്ദാക്കണമെന്ന് ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മഹാരാഷ്ട്ര മുന്് മുഖ്യമന്ത്രി പൃത്വിരാജ് ചവാനും അടക്കമുള്ളവര്‍ ആവശ്യപ്പെട്ടിരുന്നു. ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍ക്കാര്‍ സമയ ബന്ധിതമായി നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി ഹര്ഷവര്ധന് പ്രതികരിച്ചു.