jeevan news online

വാർത്തകൾ വിശദമായി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു.


ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം ഏഴ് കോടി ഇരുപത്തിയൊന്ന് ലക്ഷം കടന്നു. ആറ് ലക്ഷത്തിലധികം പേര്‍ക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. 
ലോകത്ത് 7,21,03,223പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം മരണസംഖ്യ 16,11,492 ആയി ഉയര്‍ന്നു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി പിന്നിട്ടു. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും രോഗവ്യാപനം രൂക്ഷമായി തുടരുകയാണ്. രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ലോകത്ത് അമേരിക്കയാണ് ഒന്നാമത്. രാജ്യത്ത് രണ്ട് ലക്ഷത്തിലധികം പുതിയകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയഞ്ച് ലക്ഷം കടന്നു. മരണസംഖ്യ മൂന്ന് ലക്ഷം പിന്നിട്ടു. തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ സുഖം പ്രാപിച്ചു. ബ്രസീലില്‍ അറുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,81,143 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു. റഷ്യയില്‍ ഇരുപത്തിയാറ് ലക്ഷം രോഗബാധിതരാണ് ഉള്ളത്. രോഗികളുടെ എണ്ണത്തില്‍ തൊട്ടുപിന്നില്‍ ഫ്രാന്‍സാണ്. രാജ്യത്ത് ഇരുപത്തി മൂന്ന് ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS