jeevan news online

വാർത്തകൾ വിശദമായി

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു


ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ആറ് ലക്ഷത്തി എണ്‍പതിനായിരത്തിലധികം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 
ലോകത്ത് 7,14,32,996 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 
മരണസംഖ്യ പതിനാറ് ലക്ഷം കടന്നു. നാല് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ രോഗമുക്തി നേടി. അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് ഏറ്റവുംകൂടുതല്‍ രോഗികളുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ബാധിച്ച് മരിച്ചത് അമേരിക്കയിലാണ്. മൂന്ന് ലക്ഷത്തിലധികംപേരാണ് രാജ്യത്ത് വൈറസ് ബാധമൂലം മരിച്ചത്. രോഗബാധിതരുടെ എണ്ണം ഒരുകോടി അറുപത്തിരണ്ട് ലക്ഷം പിന്നിട്ടു. രണ്ട് ലക്ഷത്തിലധികം പുതിയകേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. തൊണ്ണൂറ്റിനാല് ലക്ഷം പേര്‍ രോഗമുക്തി നേടി. ബ്രസീലില്‍ അറുപത്തിയെട്ട് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 1,80,453 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത്തിയൊമ്പത് ലക്ഷം പിന്നിട്ടു. റഷ്യയില്‍ ഇരുപത്തിയഞ്ച് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.










<

JEEVAN TV NEWS

JEEVAN TV NEWS