ഡിസംബര്‍ 4ന് കോവിഡ് സാഹചര്യം ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തില്‍ കോവിഡ് വാക്സിന് ആഴ്ചകള്‍ക്കകം ലഭ്യമായേക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഓരോവാക്സിനും അടിയന്തര അനുമതിക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഐസിഎംആറുമായി സഹകരിച്ചാണ് ഭാരത് ബയോടെക് കോവാക്സിന് വികസിപ്പിക്കുന്നത്. ഓക്സ്ഫര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കോവിഷീല്‍ഡ് വാക്സിനുള്ള അടിയന്തരഅനുമതിക്ക് ഉല്പാദന വിതരണ കരാറുള്ള പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടും ഡിജിസിഐക്ക് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ കമ്പനിയായ ഫൈസറും ഇന്ത്യയില്‍ വാക്സിന് ഇറക്കുമതിക്കും വിതരണത്തിനും അനുമതി തേടിയിട്ടുണ്ട്. അപേക്ഷകള്‍ നാളെ പരിശോധിച്ചശേഷം തുടര്‍നടപടി സ്വീകരിക്കും.