പാര്‍ലമെന്റ് മന്ദിരത്തിന്റെ ഭൂമി പൂജ മാത്രമാണ് ഇപ്പോള്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്നാണ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചത്. നിര്‍മാണം സംബന്ധിച്ച് വ്യക്തത വരുത്താന്‍ സോളിസിറ്റര്‍ ജനറലിനോട് കോടതി നിര്‍ദേശിക്കുകയും ചെയ്തു. തുടര്‍ന്ന് സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പുതുതായി നിര്‍മാണം നടത്തുകയോ, കെട്ടിടങ്ങള്‍ പൊളിക്കുകയോ, മരങ്ങള്‍ വെട്ടിമാറ്റുകയോ ചെയ്യില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. പാര്‍മെന്റ് മന്ദിരത്തിന്റെ നിര്‍മ്മാണത്തിനെതിരെയുളള നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്.
അതേസമയം പദ്ധതിയുമായി ബന്ധപ്പെട്ട കടലാസുജോലികളുമായി മുന്നോട്ടുപോകാനും ഈ മാസം പത്തിന് തീരുമാനിച്ചിരിക്കുന്ന ശിലാസ്ഥാപന ചടങ്ങിനും ഭൂമി പൂജയ്ക്കും കോടതി അനുമതി നല്‍കിയിട്ടുണ്ട്.