ഇന്ന് സായുധസേന പതാകദിനം. രാഷ്ട്രത്തിനായി ജീവത്യാഗം ചെയ്ത ധീരസൈനിക രക്തസാക്ഷികളുടെ സ്മരണയ്ക്കായാണ് എല്ലാ വര്‍ഷവും സായുധസേന പതാകദിനം ആചരിക്കുന്നത്.
രാഷ്ട്ര സുരക്ഷയ്ക്കായി ജീവിതത്തിന്റെ നല്ല കാലം ഹോമിച്ച വിമുക്തഭടന്മാരോടും മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യവും അഖണ്ഡതയും നിലനിര്‍ത്താന്‍ ധീരമായി പൊരുതുന്ന മുഴുവന്‍ സൈനികരോടുമുള്ള ആദരസൂചകമായാണ് സായുധസേനാ പതാകദിനം ആചരിക്കുന്നത്. വിമുക്തഭടന്മാര്ക്കും സൈനിക സേവനത്തിനിടെ വീരമൃത്യു വരിച്ച ജവാന്മാരുടെ വിധവകള്‍ക്കും കുട്ടികള്‍ക്കും സാമ്പത്തിക സഹായം നല്‍കുന്നതിന് പതാകവില്പ്പനയിലൂടെയാണ് ഫണ്ട് ശേഖരിക്കുന്നത്. കേരളത്തില്‍ ധന സമാഹരണം പ്രോത്സാഹിപ്പിക്കുന്നതിനായി മുഖ്യമന്ത്രി അദ്ധ്യക്ഷനായുള്ള സമിതി പതാകദിന ഫണ്ട് റോളിംഗ് ട്രോഫികള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ഫണ്ട് സമാഹരിക്കുന്ന വിദ്യാഭ്യാസ സ്ഥാപനത്തിനും എന്‍.സി.സി ബറ്റാലിയനും ട്രോഫി നല്‍കും. അവശരായ വിമുക്ത ഭടന്മാരോടും അവരുടെ ആശ്രിതരോടും ഓരോരുത്തരോടുമുള്ള കൃതജ്ഞത കാണിക്കാനുള്ള ഒരവസരം കൂടിയാണ് സായുധസേനാ പതാകദിനം.
ന്യൂസ്ഡെസ്ക് ജീവന്