jeevan news online

വാർത്തകൾ വിശദമായി

പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഈ മാസം 10 ന്


പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം ഈ മാസം 10 ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നിര്‍വ്വഹിക്കുമെന്ന ഔദ്യോഗിക പ്രഖ്യാപനവുമായി ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ള. പുതിയ പാര്‍ലമെന്റ് അടുത്തവര്‍ഷം ആഗസ്റ്റ് 15ന് പ്രവര്‍ത്തന സജ്ജമാകുമെന്നും അദ്ദേഹം അറിയിച്ചു.
ഡിസംബര്‍ 10ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ശിലാസ്ഥാപനം നടത്താനാണ് കേന്ദ്രസര്‍ക്കാരിന്റെ പദ്ധതി. ശിലാസ്ഥാപനച്ചടങ്ങിന് മുന്‍പ് ഭൂമിപൂജയും നടത്തും. പ്രധാനമന്ത്രി നരേന്ദ്രമോഡി ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിക്കും. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി പുതിയ പാര്‍ലമെന്റ് ഇന്ത്യയിലെ ജനങ്ങള്‍ക്കായി സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും സ്പീക്കര്‍ പറഞ്ഞു.
64,500 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയിലാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കപ്പെടുന്നത്. ഇതിനായി 971 കോടി രൂപ ചെലവുവരുമെന്നാണ് കണക്കുകൂട്ടല്‍. പാര്‍ലമെന്റ് നിര്‍മ്മാണത്തിനായി ടാറ്റ പ്രൊജക്ട് ലിമിറ്റഡിനാണ് കോണ്‍ട്രാക്റ്റ് നല്‍കിയിരിക്കുന്നത്.
ലോക്സഭ ചേംബറില്‍ മാത്രം ഒരേസമയം 888 പേര്‍ക്കിരിക്കാമെന്ന് സ്പീക്കര്‍  വിശദീകരിച്ചു. രാജ്യസഭ ചേംബറില്‍ 384 പേര്‍ക്ക് ഇരിക്കാനാകും. സംയുക്ത സെഷനുകള്‍ക്കായി ഒരേസമയം 1224 ജനപ്രതിനിധികള്‍ക്ക് പുതിയ പാര്‍ലമെന്റ് കെട്ടിടത്തില്‍ ഇരിക്കാനാകുമെന്നും സ്പീക്കര്‍ പറഞ്ഞു.
 
നാഷണല്‍ ഡെസ്‌ക്ക് ജീവന്‍
 










<

JEEVAN TV NEWS

JEEVAN TV NEWS