jeevan news online

വാർത്തകൾ വിശദമായി

കേന്ദ്രം കൊണ്ടുവന്ന കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഭാരത്ബന്ദ് നാളെ.


കേന്ദ്രം കൊണ്ടുവന്ന കര്‍ഷകനിയമങ്ങള്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചുള്ള ഭാരത്ബന്ദ് നാളെ. ബന്ദിന് പിന്തുണയുമായി പ്രതിപക്ഷ രാഷ്ട്രീയപാര്‍ട്ടികള്‍ രംഗത്തെത്തി. കര്‍ഷകര്‍ സമരം രൂക്ഷമാക്കിയതോടെ ഡെല്‍ഹിയിലെ നാല് സുപ്രധാന അതിര്‍ത്തികളും അടച്ചു. കേന്ദ്രസര്‍ക്കാരുമായുള്ള നാലാംവട്ട ചര്‍ച്ച മറ്റന്നാള്‍ നടക്കും.
കേന്ദ്രസക്കാരുമായി മൂന്ന് തവണ ചര്‍ച്ച നടത്തിയിട്ടും നിയമങ്ങള്‍ പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഇന്നലെ മുതല്‍തന്നെ കര്‍ഷകര്‍ സമരം ശക്തമാക്കി. ഡെല്‍ഹിയിലെ നാല് അതിര്‍ത്തികളും ഇതിനോടകം അടച്ചു. സിങ്കു അതിര്‍ത്തിക്ക് പുറമെ ഔച്ചാണ്ടി, പ്യാവോ മനിയാരി, മംഗേഷ് എന്നിവയാണ് പുതുതായി അടച്ച അതിര്‍ത്തികള്‍. കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ നടക്കും. കോണ്‍ഗ്രസും വൈഎസ്ആര്‍ കോണ്‍ഗ്രസും ശിവസേനയും ആം ആദ്മി പാര്‍ട്ടിയുമടക്കമുള്ള പ്രതിപക്ഷസംഘടനകള്‍ ഇതിനകം ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഭാരത് ബന്ദിന്റെ ഭാഗമായി രാജ്യവ്യാപകമായി ധര്‍ണയും പ്രതിഷേധവും സംഘടിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. ഇതിന് പുറമെ ഡെല്‍ഹി ചരക്ക് കടത്ത് അസോസിയേഷനും ടൂറിസം ട്രാന്‍സ്‌പോര്‍ട് അസോസിയേഷനും ബന്ദിന് പിന്തുണയുമായെത്തി. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് കര്‍ഷകരുടെ പ്രശ്‌നം ചര്‍ച്ചചെയ്യണമെന്ന ആവശ്യം പരിഗണിച്ച് വരികയാണെന്ന് കേന്ദ്രം വ്യക്തമാക്കി. കര്‍ഷകരുമായി കേന്ദ്രസര്‍ക്കാര്‍നിശ്ചയിച്ച നാലാംവട്ടചര്‍ച്ച മറ്റന്നാള്‍ നടക്കും. 
 
നാഷണല്‍ ഡെസ്‌ക് ജീവന്‍










<

JEEVAN TV NEWS

JEEVAN TV NEWS